NEWS
യോഗാഭ്യാസവും പ്രദർശനവും നടത്തി
21/06/2026 07:36 PM IST
nila

തിരുവൻവണ്ടൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃ ശക്തി തിരുവൻവണ്ടൂർ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ യോഗാഭ്യാസവും പ്രദർശനവും നടത്തി. തിരുവൻവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ചേർന്ന പരിപാടി ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളുടേയും അതോടൊപ്പം കുട്ടികളുടേയും യോഗ പ്രദർശനവും നടന്നു. യൂണിറ്റ്
വൈസ് പ്രസിഡൻ്റ്
ജി.എസ് നന്ദകുമാർ യോഗക്ലാസ് നയിച്ചു.യൂണിറ്റ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, സെക്രട്ടറി സുനോജ് കുമാർ, സൈന്യ മാതൃ ശക്തി യൂണിറ്റ് പ്രസിഡണ്ട് സത്യവതി, സെക്രട്ടറി ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











